International

നൈജീരിയയിൽ പള്ളിയിൽ വെടിവയ്പ്പ്; 50ഓളം പേർ കൊല്ലപ്പെട്ടു

നൈജീരിയ: നൈജീരിയയിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ 50 ഓളം പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓൺഡോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു വെടിവെപ്പ്. തോക്കുമായെത്തിയ സംഘം വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവർ സ്ഫോടക വസ്തുക്കളും എറിഞ്ഞു.

പെന്തക്കോസ്‌ത് വിശ്വാസികൾ ഞായറാഴ്‌ച ഒത്തുകൂടിയ സമയത്താണ് നാല് പേർ അടങ്ങുന്ന അക്രമി സംഘം പള്ളിയിലേക്ക് കടന്നത്. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതാദ്യമായാണ് ഓൻഡോയിൽ ഇത്തരത്തിലൊരു ആക്രമണം നടക്കുന്നത്.

വിശ്വാസികളുടെ മരണത്തിൽ പോപ് ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയും അപലപിച്ചു.ഞായറാഴ്ചത്തെ ആക്രമണം നീചവും പൈശാചികവുമായ ആക്രമണം ആണെന്നും അക്രമികളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും ഒൻഡോ സംസ്ഥാന ഗവർണർ ഒലുവാരോട്ടിമി ഒലുവാരോട്ടിമി അകെരെഡോലു പറഞ്ഞു. ഹീനമായ ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

13 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

13 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

16 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

23 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago