ബെയ്ജിംഗ്: കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന. പഞ്ചന്‍ ലാമ ഇപ്പോള്‍ ബിരുദധാരിയാണെ് ചൈന പറഞ്ഞു.
അദ്ദേഹം സാധാരണ ജീവിതം നയിക്കുകയാണെന്നും പഞ്ചന്‍ ലാമയ്ക്ക് സ്ഥിര ജോലിയുണ്ടെന്നും ചൈന പറഞ്ഞു. 25 വര്‍ഷമായി പഞ്ചന്‍ ലാമയെ കാണാനില്ലെന്നും എവിടെയാണെന്ന് വെളിപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം.
1995ല്‍ ആറുവയസ്സുള്ള ഗെദുന്‍ ചോകി നിമായെയാണ് പതിനൊന്നാം പഞ്ചന്‍ ലാമയായി ദലൈലാമ തെരഞ്ഞെടുത്തത്. മൂന്നു ദിവസത്തിനകം കുട്ടിയെ ചൈനീസ് സര്‍ക്കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വിവരങ്ങളൊന്നുമില്ലായിരുന്നു.
പഞ്ചന്‍ ലാമയെ കുറിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയാണ് ചൈനയോട് ചോദിച്ചത്. മതപരമായും ഭാഷാപരമായും സാംസ്‌കാരികപരമായും ടിബറ്റുകാര്‍ക്കെതിരെയുള്ള ചൈനയുടെ നടപടിയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും പോംപെ പറഞ്ഞിരുന്നു.
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…