സാവോപോളോ: ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സി.എന്‍.എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവില്‍ ബൊല്‍സൊനാരോ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും ബൊല്‍സൊനാരോ പറഞ്ഞു.
ബ്രസീലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍ഡറിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീല്‍ നിലവില്‍. 1,628, 283 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 65,631 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ പല സന്ദര്‍ഭങ്ങളിലും ബൊല്‍സൊനാരോ കൊവിഡിനെ നിസ്സാരവല്‍ക്കരിച്ച് സംസാരിക്കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖല തകരും എന്നാണ് ലോക്ഡൗണ്‍ ഉള്‍പ്പെടയുള്ള നിയന്ത്രണങ്ങളെ എതിര്‍ക്കാന്‍ ബൊല്‍സൊനാരോ കാരണമായി പറഞ്ഞത്.
‘ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,’ മാര്‍ച്ച് അവസാനം ബ്രസീലില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി എടുത്ത നിയന്ത്രണ നടപടികളെ എതിര്‍ത്തു കൊണ്ട് പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞ വാക്കുകളാണിത്.
കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ വിസമ്മതിച്ച ബൊല്‍സൊനാരോ ഈ വൈറസിനെതിരെയുള്ള മുന്‍ കരുതലുകള്‍ കാല്‍പ്പനികവും ഒരു തരം ഹിസ്റ്റീരിയയുമാണെന്നായിരുന്നു ഒരു വേള പറഞ്ഞിരുന്നു. അടുത്തിടെ മാസ്‌ക് ധരിക്കാത്തതിന് ബൊല്‍ഡസൊനാരോയെ ബ്രസീലിയന്‍ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…