ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം. ഇവിടെ പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ബീജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദിയാനില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിന് സമീപത്തുള്ള സ്‌കൂളുകള്‍ അടച്ചു. നേരത്തെ സിന്‍ഫാദി മാര്‍ക്കറ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബീജിങ്ങില്‍ ഇന്ന് മാത്രം 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ മാത്രം 49 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 75 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതൊരു രണ്ടാം ഘട്ട വ്യാപനത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ചൈനിയലെ ദേശീയ ആരോഗ്യ അധികൃതര്‍ പങ്കുവെക്കുന്നുണ്ട്. മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഇടപഴകിയ മുഴുവന്‍ ആളുകളെയും പരിശോധിക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 10000 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയിരുന്നു.
അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…
നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…
ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…