ബീജിംങ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ ചില രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെ പ്രതികരണവുമായി ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഷി സെന്‍ഗ്ലി.
ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന വൈറസുകള്‍ ഒരു മഞ്ഞു മലയുടെ അറ്റത്തിന് സമമാണെന്നും മഹാമാരികള്‍ക്കെതിരെ പൊരുതാന്‍ ആഗോളസഹകരണം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.ഒപ്പം സയന്‍സ് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് ഖേദകരമാണെന്നും ഇവര്‍ പറഞ്ഞു.
‘വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളില്‍ നിന്നും മനുഷ്യരെ പ്രതിരോധിക്കണമെങ്കില്‍ പ്രകൃതിയിലെ വന്യമൃഗങ്ങളില്‍ നിന്നും വരുന്ന അജ്ഞാത വൈറസുകളെക്കുറിച്ച് മനസ്സിലാക്കാനും മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാനുമാവണം,’ ഷി സെന്‍ഗ്ലി സി.ജി.ടി.എന്നിനോട് പറഞ്ഞു.
നേരത്തെ വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന ആരോപണത്തെ ഇവര്‍ നിഷേധിച്ചിരുന്നു. താന്‍ പഠനം നടത്തി വന്ന വൈറസും ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരുക്കുന്ന കൊറോണ വൈറസുകളുടെ ജെനിറ്റിക് കോഡും വ്യത്യസ്തമാണെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിന്നു.
തന്റെ ലാബുമായി ഈ മഹാമാരിക്ക് യാതൊരു ബന്ധവുമില്ലെന്ന് തന്റെ ജീവിതത്തെ തൊട്ട് സത്യം ചെയ്യുന്നു എന്നാണ് ഇവര്‍ അന്നു പറഞ്ഞത്. ബാറ്റ് വുമണ്‍ എന്ന പേരിലാണ് ഷി സയന്‍സ് ലോകത്ത് അറിയപ്പെടുന്നത്. വവ്വാലുകളെ പിടിച്ച് അവ പരത്തുന്ന വിവിധ കൊറോണ വൈറസുകളെ പറ്റി ഇവരും സംഘവും പഠനം നടത്താറുണ്ട്.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…