ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബാസഡര്‍ ദു വെയെ ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍, അംബാസഡറുടെ മരണം ചൈനീസ് എംബസി സ്ഥിരീകരിച്ചിട്ടില്ല.
പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചതായി പൊലീസ് വക്താവ് അറിയിച്ചു. ദു വെയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഉറക്കത്തിനിടെ മരണം സംഭവിച്ചിരിക്കാമെന്നും മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ ടെലിവിഷനായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.
57കാരനായ അംബാസഡര്‍ ഫെബ്രുവരിയിലാണ് ചാര്‍ജ് ഏറ്റെടുത്തത്. നേരത്തെ ഉക്രെയിനിലെ അംബാസഡറായിരുന്നു ദു വെയ്. ഇദ്ദേഹത്തിന്റെ കുടുംബം ചൈനയിലാണ്.
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…