ചൈന: കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സഹായിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. ഇതുവരെ 108 പേരിൽ പരീക്ഷിച്ച വാക്സിൻ ഭൂരിപക്ഷം പേർക്കും രോഗ പ്രതിരോധശേഷി നൽകിയെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
വാക്സിൻ പൂർണ വിജയമാണെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ചൈനയിലെ ഗവേഷകർ അറിയിച്ചു. ആദ്യ പരീക്ഷണഘട്ടത്തിന്റെ ഫലം അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനെട്ട് മുതൽ അറുപത് വയസ്സുവരെയുള്ള 108 പേരിലായിരുന്നു ആദ്യഘട്ട പരീക്ഷണം.
വാക്സിന്റെ ഒറ്റ ഡോസ് ലഭിച്ചവരിൽ പ്രതിരോധ ശേഷി കൂട്ടുന്ന ടി.സെൽസ് ഉത്പാദനം ഉണ്ടായതാണ് ഗവേഷകർക്ക് ശുഭപ്രതീക്ഷ നൽകുന്നത്. വാക്സിന്റെ ആദ്യ ഡോസ് നൽകി 28 ദിവസത്തിന് ശേഷം വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ ആന്റിബോഡി ഉത്പാദനത്തിലും വർധനയുണ്ടായെന്നും ഗവേഷകർ പറയുന്നു. രണ്ടാംഘട്ടത്തിൽ ആയിരം പേരിലായിരിക്കും പരീക്ഷണം നടത്തുക.അതേസമയം വാക്സിൻ പരീക്ഷിച്ച 80 ശതമാനം ആളുകളിലും പാർശ്വഫലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി,തളർച്ച, തലവേദന തുടങ്ങിയ പരാർശ്വഫലങ്ങളാണ് ഭൂരിഭാഗം പേരിലും കണ്ടത്.
അതേസമയം വാക്സിൻ പരീക്ഷിച്ച 80 ശതമാനം ആളുകളിലും പാർശ്വഫലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി,തളർച്ച, തലവേദന തുടങ്ങിയ പരാർശ്വഫലങ്ങളാണ് ഭൂരിഭാഗം പേരിലും കണ്ടത്.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…