പാരിസ്: കൊറോണ ബാധയെ തുടര്‍ന്ന് ലോകത്താകെ മരിച്ചവരുടെ എണ്ണം ഏഴായിരം പിന്നിട്ടിരിക്കുകയാണ്.വൈറസ് ബാധിച്ചവരുടെ എണ്ണവും ഉയരുകയാണ്. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികിത്സയിലുള്ളത്.ചൈനയില്‍ മരണ സംഖ്യ 3,213 ആണ്,ഇറ്റലിയില്‍ ഇതുവരെ മരിച്ചത് 2,158 ആണ്,ലോകമാകെ വൈറസിനെതിരെയുള്ള പ്രതിരോധത്തിലാണ്.ലോകമാകെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7164 ആയി ഉയര്‍ന്നിരിക്കുകയാണ്. മരണ സംഖ്യ കൂടുതല്‍ ചൈനയിലാണ്.അമേരിക്കയില്‍ 87 പേരാണ് മരിച്ചത്.162 രാജ്യങ്ങളിലായി 182,550 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. സ്പെയിന്‍,ഇറ്റലി,ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളാണ് എര്‍പെടുത്തിയിട്ടുള്ളത്. കലാ,കായിക,സാംസ്ക്കാരിക,വിനോദ പരിപാടികളൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിലക്കിയിരിക്കുകയാണ്. സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജെര്‍മനിയും ഇറ്റലിയും അതിര്‍ത്തികള്‍ ഒക്കെ അടച്ചിട്ടുണ്ട്. ബ്രിട്ടന്‍ യാത്രാ വിലക്ക് ഏര്‍പെടുത്തുകയും പൊതു പരിപാടികള്‍ വിലക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യന്‍ രാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങളാണ് എര്‍പെടുത്തിയിരിക്കുന്നത്.യുഎഇ യിലും വിസാ നിരോധനം നിലവില്‍ വന്നിട്ടുണ്ട്.സൗദി അറേബ്യ നേരത്തെ തന്നെ യാത്രാവിലക്കടക്കം നിയന്ത്രണങ്ങള്‍ എര്‍പെടുത്തിയിട്ടുണ്ട്.
ആഗോള വിപണിയും തകര്‍ച്ചയിലാണ്.1987 ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലുണ്ടായത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…