ജറൂസലം: യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ച് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫലസ്തീെൻറ നടപടി. ഫലസ്തീൻ വാർത്ത ഏജൻസി വഫ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേലിെൻറ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ റാമല്ലയിൽ ചേർന്ന യോഗത്തിലായിരുന്നു അബ്ബാസിെൻറ തീരുമാനം. അമേരിക്കയും ഇസ്രായേലും ചേർന്നുണ്ടാക്കിയ എല്ലാ ധാരണകളും കരാറുകളും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ തള്ളിക്കളയുന്നു. അതിനു നിയമസാധുതയില്ലാത്തതാണ്. എന്നായിരുന്നു യോഗത്തിൽ അബ്ബാസിെൻറ പ്രഖ്യാപനം.
ദ്വിരാഷ്ട്ര പരിഹാര ഫോർമുല അംഗീകരിക്കുന്ന പക്ഷം സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യൻ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കരാറുകളിൽ നിന്ന് പിൻവാങ്ങുമെന്ന് അബ്ബാസ് വ്യക്തമാക്കിയിരുന്നു.
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…