ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊവിഡ കേസുകള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 20% വര്‍ദ്ധിച്ച് 1.4 ദശലക്ഷത്തിലധികം പേര്‍ക്ക് പുതുതായി രോദം സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി. ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കര്‍ ആണ് ഇക്കാര്യം അറിയച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കേസുകളിലെ വളര്‍ച്ച അതിവേഗത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത് 49,931 പേര്‍ക്കാണ്. 708 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതര്‍ 14 ലക്ഷം കടന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നത്തേത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നിലാണ് ഇന്ത്യ.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 14.35 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 32,771 പേര്‍ ഇതുവരെ മരിച്ചു. 9.17 ലക്ഷം പേര്‍ രോഗമുക്തി നേടിയെന്നും നിലവില്‍ 4.85 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
മഹാരാഷ്ട്രയില്‍ 9,431 പേര്‍ക്കും തമിഴ്‌നാട്ടില്‍ 6,986 പേര്‍ക്കും കര്‍ണാടകയില്‍ 5,199 പേര്‍ക്കുമാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…