തെഹ്‌രാന്‍: ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ 75 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 429 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി കിയാനുഷ് ജഹന്‍പൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഇറാനിയന്‍ വൈസ്പ്രസിഡന്റിനും രണ്ടു കാബിനറ്റ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു വന്നിരുന്നു.
ഇറാനിലെ 31 പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറാനില്‍ കൊവിഡ്-19 പ്രതിരോധിക്കാന്‍ അടിയന്തര സഹായം വേണമെന്ന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സഹായമായി 5 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് അബ്ദുല്‍നാസര്‍ ഹെമ്മതി ഐ.എം.എഫിന്റെ അടിയന്തര സഹായ വിഭാഗമായ ആര്‍.എഫ്.ഐ ക്ക് (റാപിഡ് ഫിനാന്‍സിംഗ് ഇന്‍സ്ട്രുമെന്റ്) കത്തയച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ ഇറാനിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാനു പുറമെ ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വ്യാപകമായി പടരുകയാണ്. യു.എ.ഇ.യില്‍ 11 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ യു.എ.ഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒപ്പം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…
ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…
കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…