അമേരിക്കയില്‍ ജയിലിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ കുറ്റ വിമുക്തനായി നാട്ടിലേക്ക്. സിറൗസ് അസ്ഗാരി എന്ന ശാസ്ത്രജ്ഞനെയാണ് അമേരിക്കന്‍ അധികൃതര്‍ മോചിപ്പിച്ചത്.
നവംബറില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു.
2016-ലാണ് ഈ ശാസ്ത്രജ്ഞന്‍ അമേരിക്കയില്‍ തടവിലാവുന്നത്. ഒഹിയോയില്‍ നടത്തിയ അക്കാദമിക സന്ദര്‍ശനത്തിനിടെ രാജ്യത്തെ ചില വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം.
പിന്നീട് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
കുറ്റവിമുക്തനായെങ്കിലും തന്നെ ഇറാനിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ തന്നെ ഇമിഗ്രേഷന്‍ വകുപ്പ് ലൂസിയാനയിലെ തടവ് കേന്ദ്രത്തില്‍ വെച്ചിരിക്കുകയാണെന്നാണ് ഇദ്ദേഹം മാര്‍ച്ചില്‍ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയനോട് പറഞ്ഞത്.
തടവറയിലിരിക്കെ ഇദ്ദേഹത്തിന് കൊവിഡ് പിടിപെട്ടെന്ന് മെയ് മാസത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…