Categories: International

ഇറാന്‍- ഇസ്രഈല്‍ തര്‍ക്കം സൈബര്‍ ആക്രണങ്ങളിലേക്കു നീങ്ങുന്നു

തെഹ്‌രാന്‍: ഇറാന്‍- ഇസ്രഈല്‍ തര്‍ക്കം സൈബര്‍ ആക്രണങ്ങളിലേക്കു നീങ്ങുന്നു. ഇറാന്‍ തുറമുഖമായ ഷാഹിദ് രജീയെ സ്തംഭിപ്പിച്ച മെയ് 9 ന് നടന്ന ഹാക്കിംഗിന് പിന്നില്‍ ഇസ്രഈല്‍ ആണെന്ന് സൂചന. യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കപ്പലുകളുടെയും, ട്രക്കുകളുടെ മറ്റ് ചരക്ക് ഗതാഗതങ്ങളുടെയും സഞ്ചാര പാത നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകള്‍ ഒറ്റയടിക്കാണ് മെയ് 9 ന് സ്തംഭിച്ചത്. ജലഗതാഗതവും റോഡ് ഗതാഗതവും ഒരു പോലെ സ്തംഭിച്ച ഈ സംഭവത്തെ പറ്റി അജ്ഞാതനായ വിദേശ ഹാക്കര്‍ തുറമുഖത്തെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നാണ് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചിരുന്നത്.

ഇപ്പോഴാണ് ഇതിനു പിന്നില്‍ ഇസ്രഈലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. വളരെ കൃത്യമായ ആക്രമണവും ഇറാനിയന്‍ അധികൃതര്‍ അറിയിച്ചതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതവും ഈ ഹാക്കിംഗ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഒരു വിദേശ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

ഏപ്രില്‍ 24 ന് ഇസ്രഈല്‍ ജനവിനിയോഗ മേഖലയെ ഹാക്ക് ചെയ്യാന്‍ ഇറാന്‍ ശ്രമം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൈംസ് ഓഫ് ഇസ്രഈലിന്റെ റിപ്പോര്‍ട്ട് പ്രകാരം ജലവിനിയോഗ മേഖലയിലെ ആറ് സ്ഥാപനങ്ങളിലേക്കാണ് ഇറാന്‍ സൈബര്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്.

‘ ഇറാന്‍ പ്രകോപനങ്ങളോട് ആക്രമണാത്മകമായി പ്രതികരിക്കാനുള്ള ഇസ്രഈല്‍ നയമാണ് ഇവിടെ കാണാനാവുന്നത്. സിറിയയിലെ റോക്കറ്റ് വ്യാപ്തി കൂട്ടുന്നതു പോലെ എപ്പോഴെല്ലാം ഇറാന്‍ മുന്നോട്ട് വരുമ്പോറും അവിടെയെല്ലാം ബോംബാക്രമണം നടത്തുന്ന ഇസ്രഈല്‍ പ്രതികരണം നിങ്ങള്‍ കാണാറുണ്ട്,’ ഹാര്‍വാര്‍ഡിലെ സൈബര്‍സെക്യൂരിറ്റി വിദ്ഗധന്‍ ദിനിത്രി അല്‍പെര്‍വിച് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

Newsdesk

Recent Posts

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

2 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

3 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

3 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

3 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

3 hours ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

4 hours ago