ലോസ് ആഞ്ചലസ്: ജയിംസ് ബോണ്ട് ചിത്രത്തിലെ നായികക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2008 ലെ ജയിംസ് ബോണ്ട് സീരീസിലെ ക്വോണ്ടം ഓഫ് സൊലാസ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.
‘കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് മുറിയില്‍ അടച്ചിരിക്കുകയാണ്. ഒരാഴ്ചയായി എനിക്ക് സുഖമില്ലായിരുന്നു. പനിയും ക്ഷീണവുമായിരുന്നു രോഗ ലക്ഷണങ്ങള്‍. നിങ്ങളെ ശ്രദ്ധിക്കുക. സ്ഥിതിഗതികളെ ഗൗരവമായി കാണുക,’ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെ മരിച്ചത് 6000 ത്തിലേറെ പേരാണ് മരിച്ചത്. ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
യൂറോപ്പിലാണ് കൊവിഡ്-19 നിലവില്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്നത്. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് രൂക്ഷമായി തുടരുന്നത്. ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് സ്പെയിനിലാണ്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…