International

ലൈവ് ഷോക്കിടെ സ്റ്റുഡിയോ സെറ്റിന്‍റെ ഭാഗം തകർന്ന് വീണ് മാധ്യമപ്രവർത്തകന് പരിക്ക്; വീഡിയോ കാണാം

കൊളംബിയ: ലൈവ് ഷോ നടക്കുന്നതിനിടെ സ്റ്റുഡിയോ സെറ്റിന്‍റെ ഭാഗം തകർന്ന് വീണ് മാധ്യമപ്രവർത്തകന് പരിക്കേറ്റു. ഇഎസ്പിൻ കൊളംബിയയിലെ മാധ്യമപ്രവർത്തകൻ കാർലോസ് ഓർഡസിനാണ് മോണിറ്റർ പോലുള്ള ഒരു ഭാഗം ദേഹത്തേക്ക് വീണ് പരിക്കേറ്റത്.രാജ്യന്തര സ്പോർട്സ് ചാനലായ ESPN കൊളംബിയിലെ ഒരു ലൈവ് ചർച്ചക്കിടെയാണ് സംഭവം നടന്നത്.

ചർച്ചയുടെ പാനലിൽ ഇരിക്കുന്ന അവതാരകിന്റെ പുറത്തേക്ക് എൽഇഡി വാൾ വന്നടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ ഇയാളുടെ ദേഹത്തേക്ക് എൽഇഡി വാൾ വീഴുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെറ്റ് വീണ ഉടൻ തന്നെ പെട്ടെന്ന് ക്യാമറെ ടീം ദൃശ്യം മാറ്റി സമീപത്തുള്ള മറ്റൊരു അവതാരകനെ മാത്രം സ്ക്രീനിൽ കാണിക്കുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ അവതാരകൻ ബ്രേക്കിനായി അറിയിക്കുകയായിരുന്നു.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

11 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

11 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

11 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

13 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

15 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

16 hours ago