ലക്‌സംബര്‍ഗ് സിറ്റി: പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കി യൂറോപ്പിലെ ഏറ്റവും ചെറു രാജ്യങ്ങളിലൊന്നായ ലക്‌സംബര്‍ഗ്. കാറുകളുടെ എണ്ണം കുറച്ച് ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുകയാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള രാജ്യ തലസ്ഥാനങ്ങളിലൊന്നാണ് ലക്‌സംബര്‍ഗ് സിറ്റി .
ചില നഗരങ്ങളില്‍ നിലവില്‍ സൗജന്യയാത്രയാണ്. ഇത് ശനിയാഴ്ച മുതല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചു. ലക്‌സംബര്‍ഗിലെ 40 % കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. വര്‍ഷം 8000 രൂപയോളം (100 യൂറോ) ലാഭമുണ്ടാകും.
ലക്‌സംബര്‍ഗില്‍ 47% പേരും കാറോടിച്ചാണ് ജോലിക്കു പോകുന്നതെന്നാണ് കണക്ക്. ബസില്‍ യാത്ര ചെയ്യുന്നത് 32 % പേരും ട്രെയിനില്‍ പോകുന്നത് 19 % പേരും മാത്രം.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ 69 % പേര്‍ ഉപയോഗിക്കുന്നത് പൊതുഗതാഗത സംവിധാനമാണ്.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…