International

ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു

ഫ്രാന്‍സില്‍ പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം നല്‍കിയതിന് മണിക്കൂറുകള്‍ക്കകം തന്നെ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു. പ്രസിഡന്റിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി സ്വീകരിച്ചതായി എലീസീസ് പ്രസ് ഓഫീസ് അറിയിച്ചു.പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി ഫ്രാന്‍സിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഗൗരവം വെളിപ്പെടുത്തുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. മാക്രോണിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായ ലെകോര്‍ണു, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആഴ്ചകളോളം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഞായറാഴ്ച പുതിയ മന്ത്രിസഭ രൂപീകരിച്ചത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

തിങ്കളാഴ്ച ആദ്യ മന്ത്രിസഭാ യോഗം നടക്കാനിരിക്കെയായിരുന്നു രാജി.ഒരു മാസം മുന്‍പാണ് മാക്രോണ്‍ ലെകോര്‍ണുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഞായറാഴ്ച വലിയ മാറ്റമില്ലാത്ത മന്ത്രിസഭയാണ് മാക്രോണ്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷത്തോടൊപ്പം തന്നെ മാക്രോണിന്റെ സ്വന്തം കൂട്ടായ്മയിലും അസന്തോഷം ഉയര്‍ന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഫ്രാന്‍സിന് നേതൃത്വം നല്‍കുന്ന നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോര്‍ണു. മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാക്രോണ്‍ ലെകോര്‍ണുവിനെ നിയമിച്ചിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

14 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

14 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

15 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

15 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

15 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

15 hours ago