സിംഗപ്പൂര്‍: വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പായ സൂമിലൂടെ വധശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ കേസാണിത്.
2011 ലെ ഹെറോയിന്‍ ഇടപാടില്‍ പങ്കാളിയായ 37 വയസ്സുള്ള മലേഷ്യക്കാരനായ പുനിതന്‍ ജെനാസനാണ് വെള്ളിയാഴ്ച ശിക്ഷ ലഭിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് വാദനടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടത്തിയതെന്ന് സിംഗപ്പൂര്‍ സുപ്രീംകോടതി വക്താവ് പറഞ്ഞു.
ഒരു ക്രിമിനല്‍ കേസില്‍ ആദ്യമായാണ് സിംഗപ്പൂരില്‍ വീഡിയോ കോണ്‍ഫന്‍സ് വഴി ശിക്ഷ വിധിക്കുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
കോടതിവിധി മാത്രമാണ് സൂം വഴി നടന്നതെന്നും അപ്പീലിന് ശ്രമിക്കുമെന്നും പ്രതിയുടെ അഭിഭാഷകന്‍ പീറ്റര്‍ ഫെര്‍നാര്‍ഡൊ പറഞ്ഞു. എന്നാല്‍ സൂം വഴി വധശിക്ഷ വിധിച്ചതിനെതിരെ വലതു ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
28,794 പേര്‍ക്കാണ് നിലവില്‍ സിംഗപ്പൂരില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്.
സിംഗപ്പൂരില്‍ ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം പല കേസുകളിലേയും വാദം കേള്‍ക്കല്‍ താല്‍ക്കാലികമായി കോടതികള്‍ നിര്‍ത്തിവെച്ചിരുന്നു.
അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…
വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…