ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാസികളെ ആരാധനാപാത്രമായി കാണുന്നയാളാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടം പാലിച്ചുപോന്ന നയങ്ങളാണ് മോദി കശ്മീരി ജനതയോട് ചെയ്യുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ ദിനപത്രം ഡോണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അദ്ദേഹം (മോദി) ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല. ഒരു സൈക്കോപാത്താണ്’, ഇമ്രാന്‍ പറഞ്ഞു
2002 ലെ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയോടെ തന്നെ മോദിയുടെ നിലപാടുകള്‍ എങ്ങനെയുള്ളതാണെന്ന വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ രക്തക്കറ പുരണ്ടതാണ് മോദിയുടെ കൈകളെന്നും ഇമ്രാന്‍ പറഞ്ഞു.
ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം നാസി തത്വത്തിലാണ് വിശ്വസിക്കുന്നതെന്നും ഹിറ്റ്‌ലര്‍ ജൂതന്‍മാരോട് ചെയ്തതാണ് മുസ്‌ലിങ്ങളോട് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമം എന്നിവയിലൂടെ ഇന്ത്യയിലെ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.
ആര്‍.എസ്.എസിനെക്കുറിച്ച് ലോകനേതാക്കള്‍ക്ക് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…