ആവശ്യപ്പെടാതെ ഒട്ടേറെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചൈനയില്‍ നിന്ന് അയച്ചുകിട്ടുന്ന ‘അജ്ഞാത വിത്തു’കളെച്ചൊല്ലി അമേരിക്കയിലും കാനഡയിലും യൂറോപ്യന്‍ യൂണിയനിലും അഭ്യൂഹം പരക്കുന്നു. ഇത്തരം പാക്കേജുകള്‍ തുറക്കരുതെന്ന് യുഎസ് കാര്‍ഷിക വകുപ്പ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
‘ആഭരണങ്ങ’ളാണ് ഉള്ളിലുള്ളതെന്നു ഷിപ്പിംഗ് ലേബലില്‍ രേഖപ്പെടുത്തിയ നേര്‍ത്ത ഇളം ചാരനിറത്തിലുള്ള പാക്കേജിംഗ് ചൈനയിലെ ഷാങ്ഹായ്ക്ക് പടിഞ്ഞാറ് നഗരമായ സുഷോവില്‍ നിന്ന് വരുന്നതായാണ് സൂചന. ചിലതിനുള്ളില്‍ ഇമിറ്റേഷന്‍ മോതിരം അല്ലെങ്കില്‍ കമ്മലുകള്‍ പോലുള്ള ആഭരണങ്ങളും ഉണ്ട്. ഇതിനൊപ്പം പ്രത്യകമായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ അജ്ഞാത വിത്തുകളും. വിത്തുകളെന്നു രേഖപ്പെടുത്തിയാല്‍ കര്‍ശന പരിശോധന ആവശ്യമായി വരും.അപൂര്‍വം പേരാണ് ഈ വിത്തുകള്‍ കുഴിച്ചിട്ടത്. അവയൊന്നും തന്നെ മുളച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ നിന്നാണെന്ന് മുദ്രകുത്തിയ വിത്തുകളുടെ പാക്കറ്റുകള്‍ തുറക്കരുതെന്നും ഇവ കാര്‍ഷികാവശ്യങ്ങള്‍ക്കായി നടരുതെന്നും രാജ്യത്തൊട്ടാകെയുള്ള 15 സംസ്ഥാനങ്ങളിലെങ്കിലും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വന്‍തോതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ്് ഓഫീസുകളില്‍ എത്തിയ വിത്തു പാക്കറ്റുകളെക്കുറിച്ച് അമേരിക്കന്‍ ഐക്യനാടുകളിലെ കൃഷി വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, മറ്റ് സംസ്ഥാന, ഫെഡറല്‍ ഏജന്‍സികള്‍ എന്നിവ അന്വേഷണം ആരംഭിച്ചു.കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സിയും ഇത്തരം പാക്കേജുകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം വിത്തുകളില്‍ പതിച്ചിരിക്കുന്ന ചൈനീസ് ലേബലുകള്‍ വ്യാജമാണെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം പറയുന്നത്. ലേബലുകള്‍ വ്യാജമാണെന്നും യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ മെയിലിലൂടെ വിത്ത് അയയ്ക്കുന്നതും സ്വീകരിക്കുന്നതും കര്‍ശനമായി വിലക്കുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.അതേസമയം, കൊറോണക്കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം പാഴ്‌സലുകള്‍ അയക്കുന്നതിനു പിന്നിലെ ദുരൂഹത ഏറുകയാണ്.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…