International

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ട്രാം പാളം തെറ്റി; വിദേശികളുൾപ്പെടെ 16 മരണം

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ട്രാം പാളം തെറ്റിയുണ്ടായ അപകടത്തിൽ 16 പേർക്ക് ദാരുണാന്ത്യം. ലിസ്ബണിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ 140 വർഷം പഴക്കമുള്ള ഗ്ലോറിയ ഫ്യൂണിക്കുലറാണ് പാളം തെറ്റിയത്. അപകടത്തിൽ പരുക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിയാനായിട്ടില്ല.അപകടത്തെ തുടർന്ന് പോർച്ചുഗൽ സർക്കാർ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസ ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് പ്രസ്താവനയിറക്കി. ബുധനാഴ്ച രാത്രി ലിസ്ബൺ മേയർ കാർലോസ് മൊയ്‌ദാസ് പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. അപകടത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കേബിൾ ഘടിപ്പിച്ച ഫ്യൂണിക്കുലറിന്‍റെ ബ്രേക്കിംഗ് സിസ്റ്റം തകരാറിലാവുകയും, പാളത്തിൽ നിന്നും പുറത്തേക്ക് തെന്നിമാറി തെരുവിലൂടെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ വിവിധ ഏജൻസികളെ ഉൾപ്പെടുത്തി സമഗ്ര അന്വേഷണം നടത്തുന്നുണ്ട്. 1885 ലാണ് ലിസ്ബണിൽ ഫ്യൂണിക്കുലർ ട്രാം സർവീസ് ആരംഭിച്ചത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

2 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

5 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

11 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago