തെഹ്‌റാന്‍: ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുമായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനിലെത്തി.
അല്‍താനി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് അമീര്‍ തെഹ്‌റാനിലെത്തിയത്.
സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാഖിലെ യു.എസ് സൈനിക താവളത്തിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്.
ഖാസിം സുലൈമാനയുടെ മരണത്തില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയും പറഞ്ഞിരുന്നു.
അമേരിക്കയോടും ഇറാനോടും ഒരേ സമയം മികച്ച ബന്ധം പുലര്‍ത്തി വരുന്ന രാജ്യമാണ് ഖത്തര്‍. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇദ്ദേഹമാണ് രാജ്യം ആദ്യമായി സന്ദര്‍ശിക്കുന്ന ദേശീയ നേതാവ്.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ രഹസ്യ സേനയായ ഖുദ്സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയെ ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തിലാണ് യു.എസ് കൊലപ്പെടുത്തിയത്.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…