Categories: International

ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ ജീവിത പങ്കാളിയായിരുന്ന മെഴ്‌സിഡസ് ബര്‍ച്ച പാര്‍ഡോ അന്തരിച്ചു

ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ ജീവിത പങ്കാളിയായിരുന്ന മെഴ്‌സിഡസ് ബര്‍ച്ച പാര്‍ഡോ അന്തരിച്ചു. മാര്‍ക്വേസിന്റെ ബന്ധു ഗബ്രേിയേല്‍ ടോറെസ് ഗാര്‍ഷ്യ മരണം സ്ഥിരീകിരച്ചു. 87 വയസ്സായിരുന്നു.

മെഴ്‌സിഡസിനെയും മാര്‍ക്വേസിനെയും സ്‌നേഹത്തോടെ ആളുകള്‍ വിളിക്കുന്നത് ഗാബോ എന്നാണ്. 2014ല്‍ 87ാം വയസ്സിലാണ് മാര്‍ക്വേസ് മരിക്കുന്നത്. അതുവരെയും മാര്‍ക്വേസിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മെഴ്‌സിഡസായിരുന്നു.

മാര്‍ക്വേസിന്റെ സഹോദരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗാബോയുടെ വലം കൈ ആയിരുന്നു മെഴ്‌സിഡസ്.

1932ല്‍ നവംബറില്‍ ഉത്തര കൊളംബിയയിലാണ് മെഴ്‌സിഡസ് ജനിക്കുന്നത്. തന്റെ 18ാമത്തെ വയസ്സിലാണ് മാര്‍ക്വേസ് മെഴ്‌സിഡസിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. അന്ന് മെഴ്‌സിഡസിന് പ്രായം 13. കത്തുകളിലൂടെ കത്തിജ്വലിച്ച നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ജീവിതമാരംഭിക്കുന്നത്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓര്‍മയില്ലെന്നായിരുന്നു അവരുടെ മറുപടി. ‘കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. കാരണം ഞങ്ങളിരുവരും കുട്ടികളായിരുന്നു. ഓര്‍ത്തു വെക്കാന്‍ ഒരാളെങ്കിലും മുതിര്‍ന്നതാവണ്ടെ,’ അവര്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ച് മെഴ്‌സിഡസ് പറഞ്ഞതിങ്ങനെ; ഒരിക്കല്‍ നേരെ വന്ന് എന്നോട് പറഞ്ഞു, നീയെന്നെ വിവാഹം കഴിക്കണം. ഞാന്‍ ആദ്യം ഒന്ന് പകച്ച് പോയി. പക്ഷെ ഞാന്‍ സമ്മതിച്ചു.

1958ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്.

അധികമൊന്നും അറിയപ്പെടാതിരുന്ന മാര്‍ക്വേസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ രചിക്കുന്നതിലൂടെയാണ് ലോക പ്രശസ്തനാകുന്നത്.

കയ്യിലുള്ളത് വിറ്റുപെറുക്കിയാണ് ഇരുവരും പുസ്തകം പ്രസാധകര്‍ക്ക് അയച്ച് കൊടുക്കാനുള്ള പണം കണ്ടെത്തുന്നത്.

‘നൂറുവര്‍ഷത്തെ ഏകാന്തത’ പ്രസിദ്ധീകരിക്കുമ്പോള്‍ ഗാബോയ്ക്ക് 40 വയസ്സായിരുന്നു. ഗാബോയുടെയും മെഴ്സിഡസിന്റെയും മേല്‍പ്പറഞ്ഞ സംഭവത്തെക്കുറിച്ച് ‘ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്: എ ലൈഫ്’ എന്ന പുസ്തകം രചിച്ച ജെറാള്‍ഡ് മാര്‍ട്ടിന്‍ അവരെ വിശേഷിപ്പിച്ചത് ‘ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍’ എന്നാണ്.

Newsdesk

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

9 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

14 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

19 hours ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

1 day ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

1 day ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

2 days ago