കാബൂള്‍: അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷറഫ് ഗനിയുടെ കൊട്ടാര വസതിയില്‍ കൊവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിലെ 40 ഓളം ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം പ്രസിഡന്റിന് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് പ്രസിഡന്റിന്റെ പ്രതിനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൊട്ടാരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 40 പേരില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും പ്രസിഡന്റിന്റെ ഓഫീസ് ചീഫ് സ്റ്റാഫുകളും ഉള്‍പ്പെടുന്നു.കൊട്ടാരത്തില്‍ ജോലി ചെയ്തിരുന്ന 100 ലേറെ പേര്‍ക്ക് കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയിലാണ് 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ ക്വാരന്റീനിലാണെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്താനില്‍ നിലവില്‍ 1000 ത്തില്‍ താഴെ മാത്രമേ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 33 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
എന്നാല്‍ രാജ്യത്ത് കണക്കുകളേക്കാളധികം പേര്‍ക്ക് കൊവിഡ് വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് വിദ്ഗധരുടെ അഭിപ്രായം.
7000 ത്തോളം കൊവിഡ് ടെസ്റ്റുകള്‍ മാത്രമേ അഫ്ഗാനിസ്താനില്‍ നടത്തിയിട്ടുള്ളൂ. രാജ്യത്തെ തകര്‍ന്ന ആരോഗ്യമേഖലയും സാമ്പത്തിക മേഖലയും കാരണം സുരക്ഷാ മുന്‍കരുതലുകളില്‍ അഫ്ഗാനിസ്താന്‍ പിറകിലാണ്.
ഒപ്പം അയല്‍രാജ്യമായ ഇറാനില്‍ 80000 ത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഫ്ഗാനിസ്താനിലും കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യത. ഇറാനില്‍ ജോലി ചെയ്യുന്ന 1,50000 ത്തോളം അഫ്ഗാനിസ്താന്‍ പൗരന്‍മാര്‍ മാര്‍ച്ചില്‍ രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടുണ്ടായിരുന്നു.
നേരത്തെ ഐ.എം.എഫിന്റെ കൊവിഡ് അടിയന്തര സഹായം അഫ്ഗാനിസ്താന് പ്രഖ്യാപിച്ചിരുന്നു. താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നടക്കവെയാണ് രാജ്യത്ത് കൊവിഡ് വ്യാപിച്ചിരിക്കുന്നത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…