International

ഇസ്ലാം മതത്തെ അപമാനിച്ചു: അഫ്ഗാൻ മോഡലിനെ അറസ്റ്റ് ചെയ്ത് താലിബാൻ

കാബൂൾ: ഇസ്ലാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു എന്നാരോപിച്ച് അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഫാഷൻ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും താലിബാൻ അറസ്റ്റ് ചെയ്തു. ഫാഷൻ ഷോകൾ, യൂട്യൂബ് ക്ലിപ്പുകൾ, മോഡലിംഗ് ഇവന്റുകൾ എന്നിവയിലൂടെ പ്രശസ്തനായ അജ്മൽ ഹഖിഖിയാണ് അറസ്റ്റിലായത്.

ചെയ്തുപോയ തെറ്റിന് മാപ്പ് പറഞ്ഞു നാല് പേരും കൈകൂപ്പി നിൽക്കുന്നതിന്റെ വീഡിയോയും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. സഹപ്രവർത്തകനുമായി സംസാരിക്കവെ വികലമായ അറബിയിൽ ഖുറാൻ വാക്യങ്ങൾ ഹാസ്യാത്മകമായി ചൊല്ലിയെന്നാണ് താലിബാന്റെ ആരോപണം. മാപ്പുപറഞ്ഞെങ്കിലും അറസ്റ്റിലായവരെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.

ഇവരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കിയേക്കും. മതനിന്ദയും അവഹേളനവും ഒരുതരത്തിലും പൊറുക്കാനാവില്ലെന്ന് നേരത്തേ തന്നെ താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ അജ്മൽ ഹഖിഖി നിരപരാധിയാണെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നത്. രാജ്യത്ത് വിയോജിപ്പുകളെ അടിച്ചമർത്താനും സ്വന്തം കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളെ ഭയപ്പെടുത്തി അകറ്റാനുമുള താലിബാന്റെ തന്ത്രമാണ് അറസ്റ്റെന്നാണ് അവർ പറയുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചതു മുതൽ താലിബാൻ പ്രാകൃത നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ വധശിക്ഷ അടക്കമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

Newsdesk

Recent Posts

അയർലണ്ടിൽ കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി റിപ്പോർട്ട്

അയർലണ്ടിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളിൽ ലംഘനങ്ങൾ ഉണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (എംആർസിഐ) മുന്നറിയിപ്പ് നൽകി. എംആർസിഐ,…

2 hours ago

പ്രിയദർശൻ്റെ നൂറാമതു ചിത്രത്തിൽ, മോഹൻലാൽ നായകൻ

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…

5 hours ago

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ…

10 hours ago

ബെൽഫാസ്റ്റിൽ നോമ്പുകാല ധ്യാനം മാർച്ച് 24, 25ന്

ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക്  കമ്മ്യൂണിറ്റിയുടെ   ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…

10 hours ago

അങ്കത്തട്ട് @അമേരിക്ക; കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

2 days ago

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

2 days ago