International

അർധരാത്രിയിലെ ബോംബ് വർഷത്തിൽ നടുങ്ങി ഗാസ ഇന്റർനെറ്റ് സേവനവും ഫോൺ സംവിധാനവും നിലച്ചു

വടക്കൻ ഗാസാ മുനമ്പിൽ നിലയുറപ്പിച്ച് ഇസ്രയേൽ സൈന്യം. അർധരാത്രിയിൽ ഇടതടവില്ലാതെ നടത്തിയ കരസേനയുടേയും വ്യോമസേനയുടേയും ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ഗാസ. അതേസമയം ഗാസയിൽ ഇസ്രയേലിനെ നേരിടാൻ തങ്ങളുടെ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസാ മുനമ്പ് താറുമാറായിക്കിടക്കുന്നുവെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.

‘ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ബോംബാക്രമണമായിരുന്നു അർധരാത്രിയിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആരുമായും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും എവിടേക്കെന്നില്ലാതെ പരസ്പരം കാണാൻ പോലും സാധിക്കാത്ത വിധത്തിലുള്ള അന്തരീക്ഷത്തെ മറികടന്ന് വാഹനം ഓടിച്ചു പോകേണ്ട അവസ്ഥയായിരുന്നു’ എന്ന് ആംബുലൻസ് ഡ്രൈവറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ ഇന്റർനെറ്റ് സേവനവും ഫോൺ സംവിധാനവും നിലച്ചു. സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ആശങ്കയിലാണ്. ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ എല്ലാവിധത്തിലുള്ള അവശ്യസേവനങ്ങൾക്കും ഗാസയിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ടാങ്കുകളും ബുൾഡോസറും കവചിതവാഹനങ്ങളുമുൾപ്പെടെ വൻ സന്നാഹത്തോടെയാണ് ഇസ്രയേൽസൈന്യം അതിർത്തികടന്നത്. ഹമാസ് താവളങ്ങൾ തകർക്കുക, ഹമാസ് അംഗങ്ങളെ വധിക്കുക, ആയുധങ്ങൾ പിടിച്ചെടുക്കുക എന്നിവയാണ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്നും യുദ്ധത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ മുന്നൊരുക്കമാണിതെന്നുമാണ് ഇസ്രയേൽ സൈനികവക്താവ് അഡ്മിറൽ ഡാനിയേൽ ഹഗാരി അറിയിച്ചത്. അതേസമയം ആശുപത്രികൾ മറയാക്കി ഹമാസ് പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. യുദ്ധത്തിൽ വെള്ളിയാഴ്ചയോടെ മരണം ഏഴായിരം കടന്നു. ഇതിൽ 2900- ലധികംപേർ കുട്ടികളും 1500-ഓളം പേർ സ്ത്രീകളുമാണ്. മുമ്പ് നാലുതവണയുണ്ടായ ഇസ്രയേൽ ഹമാസ് യുദ്ധങ്ങളിലെ ആകെ മരണസംഖ്യയെക്കാൾ കൂടുതലാണിത്. 14 ലക്ഷം പേർ അഭയാർഥികളായെന്നാണ് അനൗദ്യോഗിക കണക്ക്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

3 hours ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

13 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

15 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

18 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

2 days ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

2 days ago