അങ്കാര: തുര്‍ക്കിയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. 5698 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കിയില്‍ അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഒപ്പം രാജ്യത്തിനുള്ളിലെ വിമാന സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്. നിയന്ത്രണങ്ങള്‍ എപ്പോള്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ വ്യക്തമാക്കിയിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ ക്ഷമയും ത്യാഗവും കാണിക്കാന്‍ എര്‍ദൊഗാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. തുര്‍ക്കിയിലെ സ്‌കൂളുകളും മറ്റം സ്ഥാപനങ്ങളും ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. തലസ്ഥാനമായ അങ്കാര, സാമ്പത്തിക കേന്ദ്രമായ ഇസ്താംബൂള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ കര്‍ശന നിയന്ത്രണമാണുള്ളത്. പ്രായമായവര്‍ക്ക് യാത്രവിലക്കും ഏര്‍പ്പെടുത്തിയുട്ടുണ്ട്.
‘നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് നമുക്ക് കാണാം. യു.എസിനെ നോക്കൂ..’ എര്‍ദൊഗാന്‍ പറഞ്ഞു.
കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 27324 ആയി. ഇറ്റലിയില്‍ ഒറ്റ ദിവസം 969 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ ഇതുവരെ കൊവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 9134 ആയി. 86000 ത്തോളം പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായി. ഒരുലക്ഷത്തിനാലായിരം പേര്‍ക്കാണ് ശനിയാഴ്ച രാവിലെ വരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1700 പേര്‍ മരിക്കുകയും ചെയ്തു.
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4858 പേരാണ് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകമാനം 595800 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 131000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…