പാകിസ്താനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കളെ വധശിക്ഷയ്ക്ക് വിധിച്ച് ലാഹോർ കോടതി. പ്രതികള്‍ക്ക് ആറു മാസത്തിനകം ആണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ വർഷമാണ്. രണ്ട് മക്കളുമായി കാറിൽ പോകുകയായിരുന്ന യുവതി പെട്രോൾ തീർന്നതോടെ കിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേയിൽ കുടുങ്ങി. ഇതുവഴി പോവുകയായിരുന്ന രണ്ട് യുവാക്കള്‍ സഹായം വാഗ്ദാനം ചെയ്ത് മക്കളുടെ മുൻപിൽ വെച്ച് യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
കൂടാതെ യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടുന്നതിനു മുൻപ് യുവാക്കൾ യുവതിയുടെ പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും മോഷ്ടിക്കുകയും ചെയ്തു. യുവാക്കൾക്കെതിരെ കടുത്ത നടപടിയണ്ടാവണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ വലിയ പ്രക്ഷോഭം നടന്നിരുന്നു. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…