International

ചൈനയുമായി 2 വർഷത്തിനകം യുദ്ധമെന്ന് യുഎസ് ജനറൽ

ചൈനയുമായി 2025ൽ യുദ്ധമുണ്ടാകുമെന്നും അതിനായി തീവ്രപരിശീലനം നടത്തണമെന്നും യുഎസ് എയർഫോഴ്സ് ജനറൽ സേനാംഗങ്ങൾക്കു നൽകിയ നിർദേശം പുറത്ത്. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ മൊബിലിറ്റി കമാൻഡിന്റെ മേധാവി ജനറൽ മൈക് മിനിഹന്റെ കത്താണു മാധ്യമങ്ങളിലൂടെ പുറത്തായത്.താൻ സംഘർഷം 2025ൽ അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തിൽ കലാശിക്കുമെന്നാണു മിനിഹൻ പറയുന്നത്. അതേസമയം ഇതു ചൈനയെ സംബന്ധിച്ച രാജ്യത്തിന്റെ നിലപാടല്ലെന്ന് യുഎസ് പ്രതിരോധഉദ്യോഗസ്ഥൻ പറഞ്ഞു. പെന്റഗണും വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.

“എന്റെ നിഗമനം തെറ്റാകട്ടെ, എന്റെ മനസ്സു പറയുന്നതു 2025ൽ യുദ്ധം നടക്കുമെന്നാണ്’ എന്നാണു മിനിഹന്റെ വാക്കുകൾ. താനിൽ 2024ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും ചൈന പ്രസിഡന്റ് ഷി ചിൻപിങ് യുദ്ധത്തിന് ഒരു കാരണമാക്കും. 2024ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാവും എന്നതും ചൈനയ്ക്കു സൗകര്യമാകും. 2022ൽ ഷി യുദ്ധസമിതിക്കു രൂപം നൽകിയതും 2025ൽ യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയായി മിനിഹൻ പറയുന്നു. ഫെബ്രുവരി 1 തീയതി വച്ചുള്ള കത്ത് വെള്ളിയാഴ്ചയാണ് പുറത്തായത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തയാഴ്ച ചൈന സന്ദർശിക്കാനിരിക്കെയാണിത്.

കഴിഞ്ഞ 2 വർഷമായി ചൈനയുടെ യുദ്ധവിമാനങ്ങൾ തയ്വാൻ തീരത്തു തമ്പടിച്ചിട്ടുണ്ട്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനത്തിനോടുള്ള എതിർപ്പിൽ ഓഗസ്റ്റിൽ ചൈന സൈനിക അഭ്യാസം നടത്തുകയും ചെയ്തു. ചൈന തയ്വാനെ ആക്രമിച്ചാൽ യുഎസ് സൈന്യത്തോട് ഇടപെടാൻ നിർദേശിക്കുമെന്നു പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. കഴിഞ്ഞ 2 വർഷത്തിനിടെ പല തവണ യുഎസ് സൈനിക മേധാവികൾ ചൈന തയ്യാനെതിരെ സൈനിക നടപടി നടത്താൻ പോകുന്നതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് സേനയുടെ തലപ്പത്തുള്ളവരുടെ വിലയിരുത്തലാണ് മിനിഹന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നാണു സൂചന.

യുഎസിന്റെ ഇന്ത്യ പസിഫിക് കമാൻഡിന്റെ ഉപമേധാവി എന്ന നിലയിൽ ചൈനയുമായി ഏതെങ്കിലും സംഘർഷമുണ്ടായാൽ സേനയെ നയിക്കേണ്ട ചുമതല വഹിച്ചിരുന്നയാളാണ് മൈക് മിനിഹൻ.അതിനാൽ നിലവിൽ ഈ വിഷയത്തിൽ ആധികാരികമായി പറയാൻ കഴിയുന്നയാളാണ് അദ്ദേഹമെന്നും ഇന്ത്യ – പസിഫിക് കമാൻഡിന്റെ മുൻ ഉപദേഷ്ടാവ് എറിക് സെയേഴ്സ് വിലയിരുത്തുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

8 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

10 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

16 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago