Categories: International

ഇന്ന് അന്‍പതാം ഭൗമദിനം

ഭൂമി തങ്ങൾക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട്  അരനൂറ്റാണ്ട്.

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി   ആചരിക്കുന്നു.  അമേരിക്കയിലാണ്  ഭൗമദിനാചരണത്തിന്‍റെ  തുടക്കമെങ്കിലും പിന്നീടത് ലോകവ്യാപകമായി ആചരിക്കുവാനാരംഭിച്ചു.

അമേരിക്കയിലെ കലിഫോർണിയയിലെ സാന്തബാരയിൽ എണ്ണക്കിണർ ചോർച്ചയെത്തുടർന്ന്‌ ആയിരക്കണക്കിനു മത്സ്യങ്ങളും കടൽജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി. ഇതിന്റെ ഫലമായിരുന്നു 1970 ഏപ്രിൽ 22ലെ ആദ്യ ഭൗമദിനാചരണം. 

അന്ന്‌ ദിനാചരണം അമേരിക്കയിൽമാത്രമായിരുന്നെങ്കിൽ അമ്പതാം വാർഷികം ലോകമെമ്പാടും ആചരിക്കുകയാണ്‌. ഇതിൽനിന്നുതന്നെ ഭൗമദിനത്തിന്‍റെ  പ്രാധാന്യം വ്യക്തമാകും. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന പ്രധാന ധര്‍മമാണ് ദിനാചരണത്തിനുള്ളത്. 

ലോകമെങ്ങും ചർച്ചചെയ്യുന്ന കാലാവസ്ഥാമാറ്റം എന്ന വിഷയമാണ്‌ ഈ ഭൗമദിനാചരണ൦ മുന്നോട്ടുവയ്‌ക്കുന്ന ആശയം. കാലാവസ്ഥാമാറ്റം ഒരു യാഥാർഥ്യമാണ് ഇന്ന്‌. ആ ദുരന്തത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ ഒരു രാജ്യത്തിനും ഇന്ന്‌ കഴിയുന്നില്ല

ഭൗമദിനാചരണം എന്തുകൊണ്ട് പ്രില്‍ 22 ന് ആചരിക്കുന്നു എന്നതും ഒരു ചോദ്യമാണ്.  ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്….!!

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

4 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago