ജനീവ: കൊറോണ വൈറസിന്റെ പ്രധാന വാഹകര്‍ ചെറുപ്പക്കാരാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത്.
കോവിഡ് 19 രണ്ടാം ഘട്ടത്തില്‍ രോഗ ബാധിതര്‍ ആകുന്നതില്‍ കൂടുതലും യുവാക്കളാണ്, അവര്‍ രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നത്.
ചെറുപ്പക്കാര്‍ രോഗ ബാധിതര്‍ ആണെങ്കിലും അവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ പലരും തങ്ങള്‍ വൈറസ് ബാധിതരാണെന്ന് തിരിച്ചറിയുന്നില്ല എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തില്‍ രോഗ ബാധിതരായ ചെറുപ്പക്കാര്‍ പ്രായമായവര്‍ക്കൊപ്പവും ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലും ഇടപഴകുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുയാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.
ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തുടക്കത്തില്‍ വളരെക്കുറച്ച് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്,എന്നാല്‍ ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചിട്ടുണ്ട് എന്ന കാര്യവും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല,ആസ്ത്രേലിയ,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ സമീപ കാലത്ത് സ്ഥിരീകരിച്ച കേസുകളില്‍ ഭൂരിഭാഗവും നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരിലാണ് എന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.
ജപ്പാനില്‍ അടുത്തിടെ കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ 65 ശതമാനവും 40 വയസില്‍ താഴെയുള്ളവരാണ് എന്ന കാര്യവും ലോകാരോഗ്യ സംഘടന എടുത്ത് പറയുന്നു.
ഫെബ്രുവരി 24 മുതല്‍ ജൂലായ് 24 വരെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസുമുതല്‍ 40 വയസുവരെയുള്ളവരില്‍ കോവിഡ് വ്യപകമായി ബാധിക്കുകയാണെന്നും ഇവര്‍ രോഗവ്യാപനത്തിന് കാരണക്കാര്‍ ആവുകയാണെന്നും കണ്ടെത്തിയിരുന്നു. നേരത്തെ തന്നെ രോഗ ലക്ഷണം പ്രകടമാക്കാതെ രോഗം സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപെട്ടിരുന്നു.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…