റോം: ടെക് വമ്പന്‍മാരായ ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റ് പണം ജീവകാരുണ്യ പരിപാടികള്‍ക്കായി ചെലവിടുന്നത് സംബന്ധിയായ മസ്കുമായി സംസാരിച്ചതായാണ് ഇറ്റലിയിലെ സാംസ്കാരിക വകുപ്പ് മന്ത്രി വെള്ളിയാഴ്ച വിശദമാക്കിയത്. ടെക് മേഖലയിലെ കോടീശ്വരന്മാര്‍ തമ്മില്‍ ജൂണ്‍ മാസം മുതലാണ് പോര്‍വിളി ശക്തമായത്. പോരാട്ടവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കിലും ഇരുവരും വന്‍ തുകയാവും കുട്ടികളുടെ ആശുപത്രിക്കായി ചെലവിടുകയെന്നാണ് നിരീക്ഷണം. എന്നാല്‍ പോരിനുള്ള തിയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നാണ് സക്കര്‍ബര്‍ഗ് വിശദമാക്കുന്നത്.
എന്നാല്‍ റോമിലെ കൊളോസിയത്തില്‍ വച്ച് പോര് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. തന്നെ തല്ലിതോല്പിക്കാനാകുമോ എന്ന ചോദ്യവുമായി മെറ്റ തലവനായ മാർക്ക് സക്കർബർഗിനെ ശതകോടീശ്വരനായ എലോൺ മസ്ക് വെല്ലുവിളിക്കാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിനെ തമാശയായി അവഗണിക്കുകയാണ് സക്കർബർഗ് ആദ്യകാലങ്ങളില്‍ ചെയ്തിരുന്നത്. എന്നാൽ മസ്ക് വെല്ലുവിളി തുടർന്നപ്പോൾ സ്വീകരിക്കാന്‍ സക്കർബർഗ് തീരുമാനിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഒരു കേജ് മാച്ചിൽ പോരാടാൻ തയ്യാറായതിന്റെ സൂചന നൽകിയത്. ട്വിറ്ററിലൂടെയാണ് തന്റെ താൽപര്യം മസ്ക് അറിയിച്ചത്. ലൊക്കേഷൻ അയയ്ക്കുക എന്ന അടിക്കുറിപ്പോടെ മസ്ക് പങ്കുവെച്ച ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സക്കർബർഗ് പോസ്റ്റ് ചെയ്തതോടെയാണ് നെറ്റിസൺസിനും ആവേശമായി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…