ഉദുമ (കാസര്ഗോഡ്): പതിനൊന്നു വയസ്സുകാരിയായ പെണ്കുട്ടി തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. വീട്ടിനുള്ളിലാണ് പെണ്കുട്ടി മരിച്ച നിലയില് കണ്ടെത്തിയത്. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള് പള്ളിക്കരയിലെ അഞ്ചാം ക്ലാസ് വിദ്യാര്ത്ഥി അഷിത (11) ആണ് മരിച്ചനിലയില് കണ്ടത്. മരണത്തില് പലര്ക്കും അസ്വാഭാവികത തോന്നിയെന്ന് അയല്വാസികള് അഭിപ്രായപ്പെട്ടു. ബുധനാഴ്ച െൈവകുന്നേരത്തോടെയാണ് സംഭവം പുറത്തു വന്നത്. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മരിച്ച അഷിതയുടെ അമ്മ ആശ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അകത്തെ മുറിയില് ഫാനില് തൂങ്ങിയ നിലയില് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന് കാഞ്ഞങ്ങാട് മന്സൂര് ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
ബേക്കല് കട്രമൂലയിലെ ആശയുടെയും ദുബായിലുള്ള പവിത്രന്റെയും രണ്ടുമക്കളില് ഇളയ കുട്ടിയാണ് മരിച്ച അഷിത. സഹോദരന് ഒന്പതാം തരം വിദ്യാര്ത്ഥിയാണ്. കുട്ടിയുടെ മരണവാര്ത്തയെ തുടര്ന്ന് പിതാവ് ജോലി സ്ഥലത്തു നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്. കുട്ടിക്ക് പ്രത്യേകിച്ച് മറ്റു പ്രശ്നങ്ങള് ഒന്നുമില്ലെന്നാണ് പ്രാഥമിക അറിവ്. എങ്കിലും ഇത്ര ചെറിയ പ്രായത്തില് ആത്മഹത്യയ്്ക്ക് ഒരു കുട്ടി ശ്രമിക്കുന്നത് വിചിത്രമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്. എസ്.ഐ. പി അജിത്ത് കുമാറിന്റെ നേതൃത്വത്തില് അന്വേഷണം നടത്തിവരുന്നു.
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…