Categories: Kerala

ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. അമ്പലപ്പാറ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. വനം വകുപ്പും പൊലീസും ഇവരെ ചോദ്യം ചെയ്തു വരികയാണ്. അമ്പലപ്പാറയിലെ ഒരു സ്വകാര്യ തോട്ടത്തിലെ ജീവനക്കരാണ് പൈനാപ്പിളില്‍ സ്‌ഫോടക വസ്തു വെച്ചതെന്നാണ് സൂചന.

ഈ പ്രദേശത്ത്  വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ കെണി ഒരുക്കാറുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ ആനയ്ക്ക് വേണ്ടി വെച്ച കെണിയല്ലെന്നാണ് ഇവര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനു ശേഷം സംഭവസ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തും.

ഉച്ചയോടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.പാലക്കാട്-മലപ്പുറം തോട്ടം അതിര്‍ത്തിയിലെ മുഴുവന്‍ തോട്ടങ്ങളിലും സമാന രീതിയില്‍ സ്‌ഫോടക വസ്തു നിറച്ച കെണി ഒരുക്കിയിട്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.

മെയ് 27 നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന കൊല്ലപ്പെട്ടത്. ആന കഴിച്ച പൈനാപ്പിളിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ആന ചരിഞ്ഞു.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

2 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

4 hours ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

5 hours ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

5 hours ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

5 hours ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

7 hours ago