Categories: Kerala

കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത ഏഴുപേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചത്.

ദുബായില്‍ നിന്ന് എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. പ്രതിരോധശേഷി കൂടതല്‍ ഉണ്ടായതുകൊണ്ടാവാം ലക്ഷണങ്ങള്‍ കാണിക്കാതിരുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

ഗള്‍ഫില്‍ നിന്നെത്തിയ എല്ലാവരുടേയും സാമ്പിള്‍ പരിശോധന സാധ്യമല്ല. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാല്‍ എല്ലാവരേയും പരിശോധിക്കുന്നകാര്യം ആലോചിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചത് കാസര്‍ഗോഡായിരുന്നു. ഇന്നലെ 12 പേര്‍ക്കാണ് കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചത്.

Newsdesk

Recent Posts

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

20 mins ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

47 mins ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

55 mins ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

60 mins ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

1 hour ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

2 hours ago