Categories: Kerala

സുപ്രീംകോടതി ഉത്തരവ്; വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 165 പാറമടകള്‍ അടച്ചുപൂട്ടാന്‍ നടപടി

കോഴിക്കോട്:  സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍  വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 165 പാറമടകള്‍ അടച്ചുപൂട്ടാന്‍ നടപടി തുടങ്ങി. സംസ്ഥാനത്ത് 14 വന്യജീവി സങ്കേതങ്ങളിലെയും നാല് ദേശീയോദ്യാനങ്ങളിലെയും ബഫര്‍ സോണിലെ 165 പാറമടകളാണ് അടച്ചുപൂട്ടുന്നത്.

വനാതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ വായുദൂരത്തിലെ പാറമടകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ക്വാറി ഉടമകള്‍ രംഗത്ത് വന്നിട്ടുണ്ട്. പരിസ്ഥിതി സചേതന മേഖലയുടെ പ്രഖ്യാപനം വരുന്നത് വരെ പത്ത് കിലോമീറ്റര്‍ വായുദൂരം സംരക്ഷിതമേഖലയാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. പരിസ്ഥിതി സചേതന മേഖലാ പ്രഖ്യാപനം വരുന്നത് വരെ വന്യജീവി സങ്കേതങ്ങളിലെ അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ പരിധി സംരക്ഷിതമേഖലയാക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. പരിസ്ഥിതി സചേതന മേഖല ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളിയിരുന്നു. ഇതോടെയാണ് പത്ത് കിലോമീറ്റര്‍ വിസ്തൃതിയില്‍ ക്വാറികള്‍ അടച്ചുപൂട്ടാന്‍ നടപടി തുടങ്ങിയത്.

സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച്ചയാണ് പാറമടകള്‍ക്ക് തിരിച്ചടിയായതെന്ന് ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ജനറൽ സെക്രട്ടറി ബാബു പറഞ്ഞു. പരിസ്ഥിതി സചേതന മേഖല ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ പരിമിതിപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമെങ്കിലും വനംവകുപ്പിന് ഇതിനോട് യോജിപ്പില്ലയെന്നതാണ് വസ്തുത.

Newsdesk

Recent Posts

Etihad, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് വിമാനങ്ങൾ ഡബ്ലിനിൽ തിരിച്ചിറക്കി

ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…

4 hours ago

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…

4 hours ago

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിൽ ഇറാൻ സ്ഫോടനം

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേൽ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക്…

5 hours ago

ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായി

ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും മലയാളി യുവതിയെ കാണാതായി.ഡബ്ലിനിൽ ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്.…

5 hours ago

അനീഷ് സോജൻ (ടിനു)35, നിര്യാതനായി

ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…

8 hours ago

ബ്രേ മലയാളി അനീഷ് സോജൻ നിര്യാതനായി

ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…

21 hours ago