തിരുവനന്തപുരം: പ്രവാസികളെ ഉടൻ നാട്ടിലേക്ക് മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി. പ്രവാസികൾ കേരളത്തിന്റെയും ഇന്ത്യയുടേയും ഭാഗമാണ്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെ സൂക്ഷ്മതയോടെ പരിശോധിച്ചു സ്വീകരിച്ചത് പോലെ പ്രവാസികളെ നടപടികൾ സ്വീകരിക്കണമെന്നും ഉമ്മൻചാണ്ടി ആവിശ്യപ്പെട്ടു.
കോവിഡ് വിഷയത്തിൽ സര്‍ക്കാരിനെതിരായ വിമർശനം പരിധി വിടരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷം നടത്തുന്നത് വിമർശനമല്ല, നിർദ്ദേശമാണ്. കേരളം മെച്ചപ്പെട്ട പ്രവർത്തനമാണ് ഇക്കാര്യത്തിൽ നടത്തിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാർ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനാണ് നിർദേശിച്ചിട്ടുള്ളതെന്നുമാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.
കോവിഡ് ഭീതി രൂക്ഷമാകുന്നതിനും ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് മുമ്പും ചില രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ നിലവിലെ രോഗബാധയും പരിമിത സൗകര്യങ്ങളുംവെച്ച് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…