Categories: Kerala

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; ഇരുവരേയും പുറത്താക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: UAPA  ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് CPI (M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അലനേയും താഹയേയും CPI (M)ല്‍ നിന്ന് പുറത്താക്കിയതായും അവര്‍ ഒരേ സമയം CPI (M)ലും മാവോയിസ്റ്റ് സംഘടനയിലും പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു.

‘ഇപ്പോഴവര്‍ സി.പി.ഐ.എമ്മുകാരല്ല, അലനേയും താഹയേയും CPI (M)ല്‍ നിന്ന് പുറത്താക്കി’, കോടിയേരി പറഞ്ഞു.

അതേസമയം,

ഇരുവരേയും അലനേയും താഹയേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് CPI (M) പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, അലനേയും താഹയേയും പോലീസ് ആറസ്റ്റ് ചെയ്തതോടെ ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരുന്നത്. ഇരുവരും മാവോയിസ്റ്റുകളാണെന്ന പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പേ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 1 നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് അലനേയും താഹയേയും പോലീസ്റ്റ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇരുവര്‍ക്കെതിരേയും CPI (M) പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഏരിയാ കമ്മിറ്റി അന്വേഷണത്തില്‍ അലനും താഹയ്ക്കും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

9 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

14 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

16 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

21 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

21 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago