Kerala

സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഷുഹൈബിന്റെ ഭീഷണി; നന്ദയുടെ മരണത്തിൽ അറസ്റ്റ്

കാഞ്ഞങ്ങാട്: കോളജ് വിദ്യാർഥിനി നന്ദ വിനോദ് തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം.കെ.അബ്ദുൽ ഷുഹൈബിനെ (20) ആണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്.

രണ്ടു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. സ്നേഹം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ വാങ്ങിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഷുഹൈബ് ഭീഷണി മുഴക്കിയതായി പറയുന്നു. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ആലാമിപ്പള്ളിയിലെ പാചകതൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാർ -കെ.എസ്.മിനി ദമ്പതികളുടെ ഏകമകൾ നന്ദ വിനോദിന്റെ (20) മരണ വുമായി ബന്ധപ്പെട്ടാണ് അബ്ദുൽ ഷുഹൈബിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് നന്ദ വീടിന്റെ മുകൾ നിലയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത്. യുവാവുമായി വിഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് വിദ്യാർഥിനി തൂങ്ങിമരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മരണത്തിനു മുൻപ് ഷുഹൈബ് നന്ദക്ക് മൊബൈലിൽ സന്ദേശമയച്ചതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ അബ്ദുൽ ഷുഹൈബിനെ റിമാൻഡ് ചെയ്തു.

Newsdesk

Recent Posts

വിസ റദ്ദാക്കൽ നടപടികൾ കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയ; പഴയ ക്രിമിനൽ കേസുകളും പരിശോധിക്കും

രാജ്യത്തെ വിദേശ പൗരന്മാരുടെ വിസ അനുവദിക്കുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച സ്വഭാവ പരിശോധനാ മാനദണ്ഡങ്ങൾ (Character Assessment) കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയൻ…

23 mins ago

എം.ജി. ശ്രീകുമാറിനൊപ്പം സംഗീതരാവ്: “കൊണ്ടാട്ടം 2026” നവംബർ 11ന്; ടിക്കറ്റ് ഓഫറുകൾ ഉടൻ അവസാനിക്കും

മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം.ജി. ശ്രീകുമാറിന്റെ സാനിദ്ധ്യത്തിൽ സംഗീതവും ആഘോഷവും നിറച്ച് ‘കൊണ്ടാട്ടം 2026’ ഡബ്ലിനിൽ അരങ്ങേറാൻ ഇനി 5…

57 mins ago

RTÉ, Irish Independent, Newstalk ഉൾപ്പെടെ പ്രമുഖ മാധ്യമ ഓഫീസുകൾക്ക് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടർന്ന് അയർലണ്ടിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ജീവനക്കാരെ ഒഴിപ്പിച്ചു. ദേശീയ പ്രക്ഷേപണ സ്ഥാപനമായ RTÉ, Irish Independent,…

2 hours ago

വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സംഗമമായി SMYM ദേശീയ യുവജനസമ്മേളനം

ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അയർലൻഡിന്റെ (SMYM Ireland) ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 26 വരെ ഡബ്ലിൻ…

2 hours ago

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

22 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

22 hours ago