കോഴിക്കോട്: ക്വാറന്റീന്‍ ചട്ടം ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയ വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ്. വിദേശത്ത് നിന്ന് വന്ന നൂര്‍ബിനയുടെ മകന്‍ നിരീക്ഷണിത്തിലിരിക്കെയാണ് മകളുടെ വിവാഹം നടത്തിയത്.
മാര്‍ച്ച് 21 ാം തിയതിയായിരുന്നു നൂര്‍ബിനയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കോഴിക്കോട് നഗരത്തിലെ ഓഡിറ്റോറിയത്തില്‍ വലിയ രീതിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് നിയന്ത്രണങ്ങള്‍ വന്ന ശേഷം വീട്ടില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം വീട്ടില്‍ നടത്തിയ വിവാഹത്തിലും 50 ലേറെ ആളുകള്‍ പങ്കെടുത്തു.
ഒപ്പം ക്വാറന്റീനില്‍ കഴിയേണ്ടിയിരുന്ന മകനും ഈ വിവാഹത്തില്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്.
അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് നൂര്‍ബിന റഷീദിനും മകനുമെതിരെ കേസെടുക്കുകയായിരുന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…