തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ lock down കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന റേഷനില്‍ കൃത്രിമം.
സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലടക്കം തൂക്കത്തില്‍ കുറവ് വരുത്തിയാണ് റേഷന്‍ കടകള്‍ വില്പന നടത്തിയതെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ്. ഇത്തരത്തില്‍ സൗജന്യ റേഷനില്‍ തിരിമറി കാട്ടിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംസ്ഥാനത്താകെ 53 റേഷന്‍ കടകള്‍ക്കെതിരെയാണ് കേസെടുത്തിരിയ്ക്കുന്നത്. കൂടാതെ, 12 റേഷന്‍ കടയുടമകളില്‍ നിന്ന് 55,000 രൂപ പിഴ ഈടാക്കി.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് റേഷന്‍ കടകളില്‍ കൃത്രിമം നടക്കുന്നതായി കണ്ടെത്തിയത്. ചില റേഷന്‍ കടകളില്‍ നിന്ന് നല്കിയ പത്ത് കിലോ അരിയില്‍ ഒരു കിലോയും പതിനഞ്ച് കിലോ അരിയില്‍ ഒന്നര കിലോയും വരെ കുറവുള്ളതായി കണ്ടെത്തി. കൂടാതെ, മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.
ഉപഭോക്താക്കള്‍ക്ക് കണ്ട്രോള് റൂമിലും 1800 425 4835 എന്ന ടോള്‍ ഫ്രീ നമ്പരിലും സുതാര്യം മൊബൈല്‍ ആപ്ലിക്കേഷനിലും lmd.kerala.gov.in ലും പരാതികള്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി കണ്ട്രോളര് അറിയിച്ചു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…