ചക്‌ലിയ വിഭാഗക്കാര്‍ക്ക് ബാര്‍ബര്‍ഷോപ്പില്‍ സാമുദായിക അയിത്തം!

0
105

കാലമിത്ര പുരോഗിമിച്ചെങ്കിലും ഇപ്പോഴും മനുഷ്യ മനസ്സില്‍ നിന്ന് ജാതി-മത ചിന്തകള്‍ വിട്ടുമാറുന്നില്ല എന്നതിന് മൂന്നാറിലെ വട്ടവട ഇന്നും സാക്ഷ്യം വഹിക്കുന്നു. വട്ടവടയില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലും തമിഴ്‌വംശജരാണ് താമസിച്ചു വരുന്നത്. ഇവിടങ്ങളിലെ ചക്‌ലിയ വിഭാഗക്കാര്‍ക്ക് ഇപ്പോഴും സാമുദായിക ഭ്രഷ്ട് ക്‌ലപിക്കുന്നത്. വട്ടവടയിലെ ചക്‌ലിയ വിഭാഗക്കാര്‍ക്ക് ഇപ്പോഴും ബാര്‍ബര്‍ഷോപ്പില്‍ കയറാന്‍ അനുവാദമില്ല. അവര്‍ ആ ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടിയാല്‍ പിന്നീട് മറ്റൊരു ജാതിക്കാരും ആ കടയില്‍ നിന്നും മുടിവെട്ടില്ല. ഏതാണ്ട് ഏഴുന്നൂറോളം ചക്‌ലിയ കുടുംബങ്ങള്‍ വട്ടവടയില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് മറ്റു മുന്നോക്ക ജാതിക്കാരുടെ ഇത്തരം സമീപനം കാരണം ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരെയുള്ള ചിറ്റുവരയിലോ അല്ലെങ്കില്‍ 45 കിലോമീര്‍ ദൂരമുള്ള മൂന്നാറിലോ എത്തിയിട്ട് വേണം മുടിവെട്ടാന്‍. തമിഴ് വംശജര്‍ കര്‍ക്കശമായി ജാതി വേര്‍തിരിച്ച് ജീവിക്കുന്നതിനാല്‍ വട്ടവടയിലെ കോവിലൂര്‍െ ടൗണിന് സമീപമുള്ള കൊട്ടക്കമ്പൂര്‍-കടവരി റോഡ്, പഴത്തോട്ടം റോഡ് എന്നീ കോളനികളിലെ ചക്‌ലിയ വിഭാഗക്കാര്‍ക്കാണ് ഈ ദുരവസ്ഥ. കുറെ കാലങ്ങള്‍ക്ക് മുന്‍പ് ഈ ചക്‌ലിയ വിഭാഗക്കാര്‍ക്ക് ചായക്കടകളില്‍ ചെന്നാല്‍ ഗ്ലാസുകളില്‍ ചായ നല്‍കാറില്ലെന്നും പകരം ചിരട്ടകളിലായിരുന്നു നല്‍കാറുള്ളത് എന്നും പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here