എസ്.സി, എസ്.ടി ഉപസംവരണത്തെക്കുറിച്ച് പുനഃപരിശോധന ആവശ്യമെന്ന് സുപ്രീംകോടതി

0
43

സാമുദായിക വിഭാഗങ്ങളായ എസ്.സി, എസ്.ടി. എന്നീ വിഭാഗങ്ങളിലുള്ള പൊതുജനങ്ങള്‍ക്ക് അവരുടെ ജോലി സാധ്യതകള്‍ക്കും വിദ്യാഭ്യാസ സംരക്ഷണത്തിനുമായി വീണ്ടും ഉപ വിഭാഗമാക്കി തിരിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീംകോടതി പുനപരിശോധിക്കും. എന്നാല്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ തുടങ്ങിയവരില്‍ തീരെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കാര്യമാത്ര പ്രസക്തമായ പരിഗണന നല്‍കേണ്ടതാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ അഞ്ചംഗ സംഘമാണ് ഈ വിഷയത്തെ കാര്യമായി പരിഗണിച്ചത്. എന്നാല്‍ നിയമപ്രകാരം ഇത്തരം മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് 2004 ലെ ചിന്നയ്യ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. തുടര്‍ന്നാണ് ഈ സാഹചര്യത്തെ മുന്‍നിര്‍ത്തി ഇക്കാര്യം വിശാലബെഞ്ചിന്റെ പരിഗണനയില്‍ വിടണമെന്ന അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസിന് റഫര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here