തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണം. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. നല്ല നിലയിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടര്‍മാര്‍ ഉറപ്പു വരുത്തണം.
രോഗവ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോണ്‍ടാക്ട് ട്രെയിസിങ്, ക്വാറന്റൈന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കാനാകണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റര്‍ ആയി കണ്ട് നിലപാടെടുക്കണം. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുത്. ഇക്കാര്യം പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ…
മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും…
ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി…
ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും,…
ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel…
ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…