Categories: Kerala

കേരളത്തില്‍ കൊറോണ; ഖത്തര്‍ എയര്‍വേയ്സിന്‍റെ ഈ വിമാനത്തില്‍ വന്നവര്‍ ഉടന്‍ ബന്ധപ്പെടുക

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണ (Covid19) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. 

കൊറോണ രോഗബാധ സ്ഥിരീകരിച്ചവര്‍ ഇറ്റലിയില്‍ നിന്നും വന്നവരില്‍ ആണെന്നും അതുകൊണ്ടുതന്നെ ഇവര്‍ വന്ന വിമാനത്തില്‍ യാത്ര ചെയ്ത എല്ലാവരും ഉടനെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവര്‍ വന്നത് രണ്ടു വിമാനങ്ങളിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28 നാണ് ഇവര്‍ വെന്നീസില്‍ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്‍റെ QR 126 വെനീസ്-ദോഹ, QR 514 ദോഹ-കൊച്ചി വിമാനങ്ങളിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്. 

ഈ വിമാനത്തില്‍ ഫെബ്രുവരി 28 നും 29 നും യാത്ര ചെയ്തവരാണ് റിപ്പോര്‍ട്ട് ചെയ്യണമെന്ന്‍ നിര്‍ദ്ദേശിക്കുന്നത്. 

മാത്രമല്ല വിദേശ രാജ്യത്തു നിന്നും എത്തിയവര്‍ പ്രത്യേകിച്ചും ഇറ്റലി, ചൈന, സൗത്ത് കൊറിയ, ഇറാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാം:

DISHA : 04712552056

Toll Free: 1056

 

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

7 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

9 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago