തിരുവനന്തപുരം: ആഗോളതലത്തില്‍ ഭീതി പടര്‍ത്തിയ കൊറോണ വൈറസ് വൈദ്യ ശാസ്ത്രത്തിന്‍റെ കൈപിടിയില്‍ ഒതുങ്ങുന്നതായി സൂചന.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ വളരെ അത്ഭുതകരമായ വിധത്തില്‍ കീഴ്പ്പെടുത്തിയതായി വേണം കരുതാന്‍. സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഇതാണ് തെളിയിക്കുന്നത്.
കൊറോണ വൈറസ് തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇപ്പോള്‍ 127 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
122 പേര്‍ വീടുകളിലും 5 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്ന്‍ മന്ത്രി അറിയിച്ചു. കൂടാതെ, വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 444 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ഇതില്‍ 436 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ് എന്നും മന്ത്രി പറഞ്ഞു.
‘നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 19 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് പേരും ആശുപത്രി വിട്ട് വീടുകളില്‍ നിരീക്ഷണത്തിലാണ്. എങ്കിലും കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരും’, മന്ത്രി പറഞ്ഞു.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 19.02.2020 ലെ പരിഷ്‌കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ് എന്നും മന്തി കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…