Categories: Kerala

കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ആദ്യം സ്ഥിരീകരിച്ച രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. പെരിങ്ങോത്ത് സ്വദേശിക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്നാം പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.

മുന്‍കരുതലായി രണ്ടാഴ്ച കൂടി ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇദ്ദേഹം നേരിട്ട് ഇടപഴകിയ ആര്‍ക്കും രോഗലക്ഷണങ്ങളുമില്ല.

അതേസമയം, മാഹിയിലെ കൊവിഡ് രോഗിയുടെ റൂട്ട് മാപ്പ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. രോഗി എത്തിയ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.

രോഗി തലശ്ശേരിയിലെത്തിയത് കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം. മാര്‍ച്ച് 13നാണ് രോഗിയെ മാഹി ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.

എന്നാല്‍ ഇവര്‍ ബീച്ചാശുപത്രിയില്‍ അഡ്മിറ്റാകാന്‍ വിസമ്മതിച്ച് ബഹളമുണ്ടാക്കി തിരിച്ചുപോവുകയായിരുന്നു. ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലും യാത്ര ചെയ്യുകയായിരുന്നു. കോഴിക്കോട് മുതല്‍ തലശ്ശേരി വരെയാണ് അവര്‍ ട്രെയിനില്‍ യാത്ര ചെയ്തത്.

സംഭവം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്.

യുഎ.ഇയില്‍ നിന്നും മടങ്ങിയെത്തിയ 68 കാരിക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്കു മുമ്പാണ് സ്ത്രീ യു.എ.ഇയില്‍ ഉംറ കഴിഞ്ഞെത്തിയത്.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

4 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

4 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

22 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

22 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

22 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

1 day ago