തൃശൂര്‍: തൃശൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ അസുഖം മാറിയതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ കുറച്ചുദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഫ്രാന്‍സില്‍ നിന്ന് തൃശൂരിലെത്തിയ ഒരു യുവതിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതുകാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദമ്പതിമാരായ ഇവര്‍ കഴിഞ്ഞ പതിനേഴാം തിയതിയാണ് ഫ്രാന്‍സില്‍ നിന്ന് എത്തിയത്.
അതിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇരുവരേയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട അന്‍പതുപേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിനിയായ യുവതിയ്ക്കായിരുന്നു ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥീകരിച്ചത്. ഇവര്‍ക്ക് അസുഖം പൂര്‍ണമായി ഭേദമായിരുന്നു.
പിന്നീട് ഖത്തറില്‍ല നിന്ന് എത്തിയ കുളിമുട്ടം സ്വദേശിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിനും അസുഖം ഭേദമായി. പക്ഷേ ആശുപത്രി വിടണമെങ്കില്‍ രണ്ടാഴ്ച കൂടി എടുക്കും.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…