കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികൾ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത് സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും ആവശ്യത്തിന് സംഭരിച്ച് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുനീക്കം കുറഞ്ഞാലും ഭക്ഷ്യ കരുതൽ ശേഖരം സജ്ജമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു.
അതിർത്തികളിൽ ചരക്കുനീക്കത്തിന് തടസ്സമില്ല. ഏപ്രിൽ മാസത്തേക്കുള്ള അരിയും ഗോതമ്പും എഫ്‌സിഐയിൽനിന്ന് മുൻകൂറായി എടുത്തു. മെയ് മാസത്തേക്കുള്ള ഭക്ഷ്യധാന്യവും ശേഖരിക്കും. കേന്ദ്ര, സംസ്ഥാന വെയർഹൗസിങ് ഗോഡൗണുകൾ പോരാതെ വന്നാൽ സ്വകാര്യ ഗോഡൗണുകൾ ഏറ്റെടുക്കും. കൂടുതൽ ഭക്ഷ്യവിഹിതം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കർഷകരിൽനിന്നു സംഭരിച്ച നെല്ല് മില്ലുകളിൽനിന്ന് അരിയാക്കി കരുതൽ ശേഖരത്തിൽ സംഭരിക്കും.
സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറിലും പീപ്പിൾസ് ബസാറുകളിലും അരിയും പലവ്യഞ്‌ജനങ്ങളും ആവശ്യത്തിനു ലഭ്യമാണ്. വിഷുവും ഈസ്‌റ്ററും മുന്നിൽക്കണ്ട് സപ്ലൈകോ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ടെൻഡറിൽ ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, പരിപ്പ് തുടങ്ങിയവ 5000 ടൺ വാങ്ങി ശേഖരിച്ചു. 16,000 ടൺ അരിയും 1200 ടൺ മുളകും മല്ലിയും വാങ്ങിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ 24നു വീണ്ടും ടെൻഡർ വിളിക്കുന്നുണ്ട്. 25,000 ടൺ അരിയും 7500 ടണ്ണോളം പയർ വർഗങ്ങളും വീണ്ടും സംഭരിക്കും. ഇവയ്‌ക്കു പുറമെ ഗ്രീൻപീസ്, കടുക്, മുതിര, മല്ലി, ഉലുവ തുടങ്ങിയ മറ്റ് സാധനങ്ങളും അടുത്ത ടെൻഡറിൽ അധികമായി വാങ്ങും.
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…