കേരളത്തില്‍ കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു!! ബുധാനാഴ്ച മാത്രം 2476 രോഗികള്‍ മരണം: 15 പേര്‍

0
131

ദിനംപ്രതി കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക. ഇന്നലെ ബുധനാഴ്ച കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണ്. ഏതാണ്ട് 2476 രോഗികള്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് പോസ്റ്റീവായത് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്നലെ മരണപ്പെട്ട 13 പേര്‍ കൂടാതെ ഇപ്പോള്‍ രണ്ട്‌പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജിലും മലപ്പുറത്തുമായി മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ ഏതാണ്ട് 33,07,749 രോഗികള്‍ ഉണ്ടെന്നാണ് സ്ഥിരീകരിച്ച കണക്കുകള്‍. 60,631 പേരാണ് ഇന്ത്യയില്‍ കോവിഡ് കാരണം മരണപ്പെട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപനമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍.

ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ സാമൂഹിക അകലം പാലിച്ച്, പരമാവധി കൂട്ടം കൂടാതെയും, മാസ്‌കുകള്‍ ഉപയോഗിച്ചും സ്വയം പ്രതിരോധം തീര്‍ക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.


കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കൊറോണയുമായി ഇടപഴകിയതുപോലെ പെരുമാറുന്നുവെന്നും കോറോണ രോഗികളുടെ എണ്ണം കൂടുന്നതും മരണം കൂടുന്നതും ആരെയും മുന്‍പത്തെപ്പോലെ അലോസരപ്പെടുത്തുന്നില്ലെന്നും ഇത്തരം മനോഭാവം വളരെ ശക്തമായ പ്രത്യാഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മറിച്ച് കൊറോണ വ്യപാനം കൂടുതല്‍ ആശങ്കയോടെ സമീപിക്കണമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here